ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം (SIT) കസ്റ്റഡിയിലെടുത്തു. അതീവ രഹസ്യമായി നടക്കുന്ന ചോദ്യംചെയ്യലിൽ പോറ്റി നൽകുന്ന മൊഴികൾ, കേരളം ഉറ്റുനോക്കുന്ന ഈ കേസിലെ വമ്പൻ സ്രാവുകളെ കുടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ചെന്നൈയിലും ഹൈദരാബാദിലും ഉൾപ്പെടെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ഒടുവിലാണ് അന്വേഷണസംഘം പോറ്റിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കൃത്യമായി തയ്യാറാക്കിയ ചോദ്യങ്ങളിലൂടെ, കളവ് പോയ സ്വർണ്ണത്തിന്റെ ഉറവിടവും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്താനാണ് സംഘത്തിന്റെ ശ്രമം.
ഈ കേവലം ഒരു മോഷണക്കേസല്ല, മറിച്ച് ഇതിന്റെ വേരുകൾ ദേവസ്വം ബോർഡിന്റെ ഉന്നതങ്ങളിലേക്ക് നീളുന്നുണ്ടോ എന്ന സംശയം നേരത്തെ തന്നെ ശക്തമായിരുന്നു. ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായി പരാമർശിച്ചിരുന്നു. ബോർഡിലെ ഉന്നതരുടെ പിന്തുണയില്ലാതെ ഇത്ര വലിയൊരു കവർച്ച നടക്കില്ലെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പോറ്റിയെ ചോദ്യം ചെയ്യുന്നതോടെ ഈ സംശയങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കുമെന്നും അന്വേഷണം ദേവസ്വം ബോർഡ് ഭാരവാഹികളിലേക്ക് നീളുമെന്നുമാണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾക്ക് കേരളം സാക്ഷ്യം വഹിച്ചേക്കാം.
ലോകചാമ്പ്യന്മാരായ ലയണൽ മെസ്സിയും അർജന്റീന ഫുട്ബാൾ ടീമും നവംബറിൽ കേരളത്തിൽ എത്തില്ലെന്ന് അർജന്റീന മാധ്യമങ്ങൾ വീണ്ടും സ്ഥിരീകരിച്ചു.ലോകകപ്പ് വിജയികളായ ടീമിനെ…
Music composer Santhosh Narayanan has surprised fans around the world with a groundbreaking collaboration featuring…
പ്രസിദ്ധ സാമൂഹിക പ്രവർത്തകയും നോബൽ ജേതാവുമായ മലാല യൂസഫ് സായി, തന്റെ പുതിയ ആത്മകഥയായ ‘ഫൈൻഡിങ് മൈ വേ’യിൽ ജീവിതത്തിലെ…